ഇരുമ്പ്‌ ഗ്രില്ലിൽ തൂങ്ങിയാടി കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു

 ഇരുമ്പ്‌ ഗ്രില്ലിൽ തൂങ്ങിയാടി കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു

കൊല്ലം: ഇരുമ്പ്‌ ഗ്രില്ലിൽ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു. ആക്കൽ പെരപ്പയം മണിച്ചേമ്പിൽ വീട്ടിൽ നൗഫൽ, തൗബ ദമ്പതിമാരുടെ മകൾ ഹന്ന ഫാത്തിമ ആണ് മരിച്ചത്.

വീട്ടിന് സമീപമുള്ള വാതിലിന്റെ ഗ്രില്ലിൽ പിടിച്ച് ചവിട്ടിനിന്ന് ഹന്നയും സഹോദരൻ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉൾപ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു.

വീട്ടുകാരും അയൽവാസികളും ചേർന്ന് ഗ്രിൽ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.