ഞാൻ ഒരു ഫെമിനിസ്റ്റാണ്; ഭർത്താവിനൊപ്പം സ്വാതന്ത്ര്യവും അധികാരവും എനിക്കും വേണം; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വൈറല്‍ കുറിപ്പ്, ഇതാകണം ഫെമിനിസം !

അശ്ലീല യുട്യൂബര്‍ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും കയ്യേറ്റം ചെയ്തതോടു കൂടി എന്താണ് ഫെമിനിസം എന്ന തരത്തിലുള്ള ഒരുപാട് ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ അരങ്ങേറുന്നത്. സാധാരണ കുടുംബിനികൾ വരെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
സിന്ധു പെരുവമ്പ എന്ന വ്യക്തി ആണ് സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് ഇട്ടത്.
“ഞാൻ ഒരു ഫെമിനിസ്റ്റാണ്.
ഭർത്താവിനൊപ്പം സ്വാതന്ത്ര്യവും അധികാരവും എനിക്കും വേണം. അതുകൊണ്ട് ഭർത്താവ് എഴുന്നേൽക്കുന്നതിനു മുന്നേ 4. 30 നു അലാറം വെച്ചു എഴുന്നേൽക്കും. എന്നിട്ടു പ്രഭാതകൃത്യങ്ങൾ നടത്തി ഷോപ്പിലേക്ക് പോകാൻ ഒരുങ്ങിയതിനു ശേഷം അദ്ദേഹത്തെ വിളിച്ചുണർത്തും. ( എങ്ങാനും ഞാനുറങ്ങിപ്പോയാൽ അന്നത്തെ കാര്യം സ്വാഹാ)
ഞങ്ങൾ രണ്ടുപേരും നാലേ മുക്കാലിനു ഷോപ്പിലേക്ക് പോകും. കൃത്യം അഞ്ചുമണിക്ക് കട തുറക്കും. കട തുറന്നതിനു ശേഷം അദ്ദേഹം മുറ്റമൊക്കെ തൂത്തു വാരുമ്പൊഴേക്കും ഞാൻ ചായ റെഡിയാക്കും. പിന്നെ കച്ചവടമായി. ഈ സമയത്ത് ഞാൻ വടകളുണ്ടാക്കും. ഒമ്പതു മണിക്ക് ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നു വീട്ടിലെ പണിയെടുക്കും. അതു കഴിഞ്ഞ് വീണ്ടും ഷോപ്പിലേക്ക്. അപ്പോൾ ഭർത്താവ് വീട്ടിലേക്ക് റെസ്റ്റിനു വരും. ആ സമയത്ത് ഞാൻ തനിച്ച് കച്ചവടം ചെയ്യും.
അദ്ദേഹം നാലുമണിക്ക് റെസ്റ്റ് കഴിഞ്ഞു വന്നാൽ പിന്നെ ഒന്നിച്ചു കുറച്ചു സമയം കച്ചവടം. അതു കഴിഞ്ഞ് ഞാൻ വീണ്ടും വീട്ടിലേക്ക് വരും. വീട്ടിലെ അല്ലറ ചില്ലറ പണികൾ. വീണ്ടും കടയിലേക്ക്. രാത്രി കടയിലെ ചായപാത്രങ്ങളെലാം കഴുകി വെച്ച് പത്തരയ്ക്ക് സമത്വത്തോടെ ഞങ്ങൾക്ക് രണ്ടുപേരും വീട്ടിലേക്ക്…!!
ഇതാണ് എന്റെ ഫെമിനിസം…!!”