സോനയ്ക്ക് കുത്തേറ്റത് അച്ഛനും ബന്ധുക്കളും നോക്കി നില്‍ക്കെ ക്ലിനിക്കിന് അകത്തു വച്ച്

തൃശ്ശൂർ: വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു ആക്രമണം.
കൊല്ലപ്പെട്ട ഡോക്ടർ സോനയും പ്രതിയായ മഹേഷും ഒരുമിച്ച് നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസിൽ പരാതി നൽകിയിരുന്നു. പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.
പൊലീസ് പരാതി ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനിൽക്കുമ്പോഴായിരുന്നു ആക്രമണം.