തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ 26കാരനെ കുത്തികൊലപ്പെടുത്തി; നാല് സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

തൃശൂര്‍: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തി. 26 വയസായിരുന്നു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചിറ്റിലങ്ങാടാണ് സംഭവം നടന്നത്. കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന കാര്‍ കുന്നംകുളത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.