വണ്ണം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റിലൂടെ വൃക്ക തകരാറിലായി, പ്രശസ്ത സിനിമാ നടി മിശ്തി മരിച്ചു

 വണ്ണം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റിലൂടെ വൃക്ക തകരാറിലായി, പ്രശസ്ത സിനിമാ നടി മിശ്തി മരിച്ചു

ഡല്‍ഹി : നടി മിശ്​തി മുഖർജി അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നാണ് മരണം വെള്ളിയാഴ്​ രാത്രിയോടെയാണ് മരണത്തിന്​ കീഴടങ്ങിയത്​. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‌

ശനിയാഴ്​ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്​താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്​. ശരീരഭാരം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റ് പ്രതികൂലമായി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്ന് കുടുംബം പറയുന്നു.

കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ചു. ഇവർ ഒരുപാട് വേദന സഹിച്ചിരുന്നു.  തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ലെന്നും  പ്രസ്താവനയിൽ പറയുന്നു.

മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ല​ഗ് ​ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. 2012ൽ ലൈഫ്​ കി തോഹ്​ ലഗ്​ ഗയി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തി​ൻറെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.