ആറ് വയസ്സുകാരനെ അച്ഛന്റെ കാമുകിയ്‌ക്കൊപ്പം വധശിക്ഷാ രീതിയില്‍ വെടിവച്ചു കൊന്നു, കുട്ടിയുടെ പിതാവ് മറ്റൊരിടത്ത് കാറില്‍ വെടിയേറ്റ് മരിച്ച നിലയിലും

യുഎസ്: ആറ് വയസ്സുകാരനെ അച്ഛന്റെ കാമുകിയ്‌ക്കൊപ്പം വധശിക്ഷാ രീതിയില്‍ വെടിവച്ചു കൊന്നു. കുട്ടിയുടെ പിതാവ് മറ്റൊരിടത്ത് കാറില്‍ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി. കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട വിവരം വീട്ടുകാരെ അറിയിക്കാന്‍ എത്തിയ പൊലീസാണ് ആറ് വയസ്സകാരനെയും ഒരു യുവതിയെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മിഷിഗണിലെ വാറന്‍ കൗണ്ടിയിലെ ഒരു വീട്ടിലാണ് 28കാരിയായ യുവതിയ്‌ക്കൊപ്പം ട്രാജിക് തായ് റാസ് മൂര്‍ എന്ന ആറു വയസ്സുകാരനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വധ ശിക്ഷ നടപ്പാക്കുന്ന രീതിയില്‍ ഇരുവരെയും തലയ്ക്ക് വെടിവച്ചാണ് കൊന്നത്. കുസൃതിത്തരങ്ങള്‍ കൊണ്ട് ആളുകളെ രസിപ്പിക്കുന്ന കൊച്ചുകുഞ്ഞിന്റെ മരണം തങ്ങളുടെ ഹൃദയം തകര്‍ത്തിരിക്കുകയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പൊലീസ് കമ്മീഷണര്‍ പറയുന്നത്. തായ് റാസിന്റെ 31കാരനായ അച്ഛനെ നേരത്തെ ഡിട്രോയിറ്റില്‍ ഒരു കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ആറ് വയസ്സുള്ള നിരപരാധിയായ കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ ഉത്തരവാദികളായവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. വീടിന്റെ മുകളിലേക്ക് വിളിച്ചുകൊണ്ടുപോയി വധ ശിക്ഷ നടപ്പാക്കും പോലെയാണ് തായ്‌റാസും യുവതിയും കൊലപാതകത്തിന് ഇരകളായത്.