കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ : കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍
ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.