വീട്ടമ്മയുടെ വ്യാജ നഗ്നഫോട്ടോ പ്രചരിപ്പിച്ചു; പ്രശസ്ത സീരിയല്‍ നടനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍; തോന്ന്യവാസം കാണിച്ച ആ പ്രമുഖ നടന്റെ പേര് കൂടി പറയൂവെന്ന് പ്രേക്ഷകര്‍

 വീട്ടമ്മയുടെ വ്യാജ നഗ്നഫോട്ടോ പ്രചരിപ്പിച്ചു;  പ്രശസ്ത സീരിയല്‍ നടനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍; തോന്ന്യവാസം കാണിച്ച ആ പ്രമുഖ നടന്റെ പേര് കൂടി പറയൂവെന്ന് പ്രേക്ഷകര്‍

തിരുവനന്തപുരം: വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ വ്യാജനഗ്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍ .

വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തുവെന്ന പരാതിയില്‍ ഡോക്ടര്‍ക്കും നടനും പുറമേ മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ വ്യാജ സിം കാര്‍ഡുകള്‍ തരപ്പെടുത്തി കൊടുത്ത സിം ഏജന്റിനെയും അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ എസിപി പതാപചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതെസമയം ആ പ്രമുഖ നടന്‍ ആരെന്ന അന്വേഷണത്തിലാണ് സോഷ്യല്‍മീഡിയ. തോന്ന്യവാസം കാണിച്ച ആ പ്രമുഖ നടന്റെ പേര് കൂടി പറയൂവെന്നാണ്‌ സീരിയല്‍ പ്രേക്ഷകരും ആവശ്യപ്പെടുന്നത്.