ഇത് പഞ്ചാരമിട്ടായി കൊണ്ടുള്ള കളിയല്ല; നഷ്ടം നിനക്കും നിന്റെ കുടുംബത്തിനും മാത്രം; ഡോ അനൂപിന്റെ മരണത്തില്‍ ഡോ അജിത് കുമാറിന്റെ കുറിപ്പ്‌

 ഇത് പഞ്ചാരമിട്ടായി കൊണ്ടുള്ള കളിയല്ല; നഷ്ടം നിനക്കും നിന്റെ കുടുംബത്തിനും മാത്രം; ഡോ അനൂപിന്റെ മരണത്തില്‍ ഡോ അജിത് കുമാറിന്റെ കുറിപ്പ്‌

കൊല്ലത്ത്  യുവ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അജിത് കുമാര്‍.

കുറിപ്പിന്റെ പൂര്‍ണരൂപം,

കൊല്ലത്തു ശസ്ത്രക്രിയയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമയും എല്ലുരോഗ വിദഗ്ധനുമായ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതാണ്… മരണം അത് ആരുടേതായാലും വേദനാജനകമാണ്..എന്നാല്‍ ഒരു മരണവും മറ്റൊന്നിനുള്ള പരിഹാരമല്ല..

ഇവിടെ നഷ്ടപെട്ടത് ഒരു ഡോക്ടറുടെ ജീവനായത് കൊണ്ട് മാധ്യമങ്ങള്‍ക്കൊന്നും അത് ഒരു വാര്‍ത്തയായിരിക്കില്ല.എന്നാലും യാഥാര്‍ഥ്യം അറിയാന്‍ ആഗ്രഹിക്കുന്നവരെങ്കിലും അറിയണം.. അറിഞ്ഞിടത്തോളം ജന്മനാഉള്ള വൈകല്യമായ pseudoarthrosis എന്ന അസ്ഥി രോഗത്തിനുള്ള ശാസ്ത്രക്രിയയായിരുന്നു ഡോക്ടര്‍ സൗജന്യമായി ചെയ്തിരുന്നത്.

എന്നാല്‍ നിര്ഭാഗ്യവശാല്‍ ശസ്ത്രക്രിയയ്ക്ക് ഇടയില്‍ ഹൃദയസ്തംഭനം(itnra op Cardiac arrest)സംഭവിക്കുകയും കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിനു കീഴടങ്ങുകയാണ് ഉണ്ടായത്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവം..

പിന്നീട് നടന്ന സംഭവവികാസങ്ങള്‍ ഡോക്ടറെ മാനസികമായി തളര്‍ത്തി കാണണം. പ്രാദേശികമായ പ്രെക്ഷോഭങ്ങളും പൊടിപ്പും തൊങ്ങലും വെച്ചുള്ള പ്രാദേശിക മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ വാര്‍ത്തകളുടെയും കടന്നു കയറ്റവും.

ചികിത്സാപിഴവ് എന്ന ആരോപണങ്ങളും അദ്ദേഹത്തിന്റെ ആശുപത്രിക്കു നേരെയുള്ള പ്രെക്ഷോഭങ്ങളും എല്ലാം കൊണ്ട് ആ യുവ ഡോക്ടര്‍ ഒരു പക്ഷെ തകര്‍ന്നു പോയിട്ടുണ്ടാവാം. പത്തു വര്‍ഷത്തില്‍ ഏറെ പഠിച്ചു ഏറെ കഷ്ടപ്പെട്ട് സ്വന്തമായി എല്ലുരോഗ ചികിത്സ ആശുപത്രി അദ്ദേഹം തുടങ്ങിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ സ്വപ്നമായതു കൊണ്ടാവും.

അതല്ലാതെ ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തമായി ഒരു ഡോക്ടര്‍ ആശുപത്രി നടത്താന്‍ ഇറങ്ങി തിരിക്കണമെങ്കില്‍ അത് വ്യാവസായിക ഭീമന്മാരുടെ മുന്നില്‍ ഒരു വെല്ലുവിളി തന്നെയാണ്. തീര്‍ച്ചയായും സാമ്പത്തിക ലാഭം ഉണ്ടായിക്കാണില്ല എന്ന് മാത്രമല്ല വലിയ തോതില്‍ സാമ്പത്തിക നഷ്ടം കൂടി നേരിട്ട് കൊണ്ടിരിക്കും.എന്നാലും പൊതുജനത്തിന് അന്നും ഇന്നും ഡോക്ടര്‍ ബൂര്‍ഷായാണ്..

അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യരുത് എന്നാഗ്രഹിക്കുന്ന ഒരാള്‍ ഇത്തിരി മനുഷ്യത്വം കൂടി ഉണ്ടെങ്കില്‍ ഒരു ജനവികാരം മുഴുവന്‍ തന്റെ എതിരെ തിരിയുന്നത് കാണുമ്പോള്‍, മാധ്യമങ്ങളില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത് ചികിത്സാ പിഴവാണെന്നു വിധിയെഴുതുമ്പോള്‍ മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി…തീരാനഷ്ടം…ഏതു ശസ്ത്രക്രിയ ചെയ്യുമ്പോഴും ഏത്ര ചെറിയ അനസ്‌തേഷ്യ നല്‍കുമ്പോഴും consent ഏഴുതി വാങ്ങിക്കുന്നുണ്ട്.

അത് എന്തിനെന്നാല്‍ ഇവിടെ ഒന്നും പരിപൂര്‍ണ്ണമായും ഡോക്ടറുടെ കയ്യിലല്ല.അതിനപ്പുറം ഒരു വിധിയുണ്ട്. ജീവന്‍ രക്ഷിക്കാന്‍ ശ്രെമിക്കാന്‍ പഠിച്ച ഒരു സാധാരണക്കാരന്‍ മാത്രം.പഠിച്ച തൊഴില്‍ ചെയ്യുന്നു എന്ന് മാത്രം റോഡിലൂടെ ചീറിപ്പായുന്ന അലസമായ ഒരു ഡ്രൈവര്‍ മദ്യപിച് ഒരാളെ ഇടിച്ചു കൊന്നാല്‍ പോലും അതിന് വൈകാരികമായ ഒരു തലം നേരിടേണ്ടി വരില്ല.ഒരു ആക്‌സിഡന്റ്..അത്രമാത്രം…

വെള്ള കടലസില് ഏഴുതി വാങ്ങിക്കുന്ന കോണ്‍സെന്റ് ന്റെ ബലതിലല്ല ഒരു ഡോക്ടറും ഓപ്പറേഷന്‍ തിയേറ്ററില്‍ കടക്കുന്നത്. നിയമ കുരുക്കഴിക്കനൊ കോടതി കയറി ഇറങ്ങാനോ
ആരും അഗ്രഹിക്കുന്നില്ല. തന്റെ മുന്നിലുള്ള ജീവന്‍ അത് രക്ഷിക്കാന്‍ മാത്രം. അത് നഷ്ടപെടുമ്പോഴുണ്ടാകുന്ന കടുത്ത മാനസീക സമ്മര്‍ദ്ദം താങ്ങാന്‍ പറ്റടുന്നതിനപ്പുറമായിരിക്കും…

അതിന്റെ കൂടെ ആരോപണങ്ങളും ആക്ഷെപങ്ങളും കൂടിയാകുമ്പോള്‍ മനുഷ്യനല്ലേ.. എപ്പോഴും താങ്ങാന്‍ സാധിച്ചെന്നു വരില്ല. എത്ര രാത്രി ഉറക്കമിളച്ചിരുന്നു പഠിച്ചാല്‍ മാത്രമാണ് തിരുവനന്ത്പുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോഴ്‌സ് കഴിഞ്ഞു ഇറങ്ങുന്നതെന്ന് ഏതൊരു ഡോക്ടര്‍ക്കും ചിന്തിക്കാന്‍ സാധിക്കുന്നതാണ്.

വീണ്ടും അരക്കിട്ടുരപ്പിക്കുന്ന ഒരു കാര്യം,ഏതെങ്കിലും കോര്പറേറ്റ് ആശുപത്രിയില്‍ ജോലികാരനായി മാത്രം ജോലി ചെയ്യാന്‍ വിധിക്കപെട്ടവനാണ് ഇന്ന് ഡോക്ടര്‍.സ്വന്തം ആശുപത്രി സേവനം…അതൊക്കെ പഴങ്കഥകള്‍ മാത്രം. ഇത് പഞ്ചാരമിട്ടായി കൊണ്ടുള്ള കളിയല്ല.നഷ്ടം നിനക്കും നിന്റെ കുടുംബത്തിനും മാത്രം