ആശുപത്രിയില്‍ പെണ്‍കുട്ടി പൂര്‍ണ നഗ്നയായി മരിച്ചനിലയില്‍, ബലാത്സംഗം ചെയ്ത് വിഷം നല്‍കി കൊന്നുവെന്ന് മാതാപിതാക്കള്‍, മരിക്കേണ്ടി വന്നത് തെറ്റായ പ്രണയം മൂലമെന്ന് അധിക്ഷേപിച്ച് എംഎല്‍എ

 ആശുപത്രിയില്‍ പെണ്‍കുട്ടി പൂര്‍ണ നഗ്നയായി മരിച്ചനിലയില്‍, ബലാത്സംഗം ചെയ്ത് വിഷം നല്‍കി കൊന്നുവെന്ന് മാതാപിതാക്കള്‍, മരിക്കേണ്ടി വന്നത് തെറ്റായ പ്രണയം മൂലമെന്ന് അധിക്ഷേപിച്ച് എംഎല്‍എ

ഡല്‍ഹി: രാജസ്ഥാനിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പൂര്‍ണ നഗ്നയായി മരിച്ചനിലയില്‍ കണ്ടെത്തി. മകളെ ബലാത്സംഗം ചെയ്ത ശേഷം വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

രാജസ്ഥാനിലെ ബന്‍സ്വരയിലാണ് സംഭവം. പ്രതികള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

കൊലപാതകം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതേസമയം പ്രദേശത്തെ കോണ്‍ഗ്രസ് എംഎല്‍എ മരിച്ച പെണ്‍കുട്ടിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശം വിവാദമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രണയം തെറ്റായി പോയതാണ് സംഭവത്തിന് കാരണമെന്ന എംഎല്‍എ ഗാറ്റോളിന്റെ വാക്കുകളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.