സ്‌ട്രോക്ക് വന്ന് ഭാര്യ 78 ദിവസം ഐസിയുവില്‍; രോഗം ഭേദമായി വീട്ടിലെത്തിയ യുവതി കാണുന്നത് തന്റെ അമ്മയെ കല്യാണം കഴിച്ച് സുഖജീവിതം നയിക്കുന്ന ഭര്‍ത്താവിനെ..

78 ദിവസത്തെ ഐ.സി.യു. വാസം കഴിഞ്ഞു തിരികെ എത്തിയ യുവതിയെ ഞെട്ടിച്ചു കൊണ്ട് ഭർത്താവ് അമ്മായിയമ്മയെ വിവാഹം ചെയ്തു. സ്ട്രോക്ക് വന്നതിനെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സയിലായത്. ഓർക്കാപുറത്തുണ്ടായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് യുവതി.
കഥ തുടങ്ങുന്നത് ഇങ്ങനെ:
ബ്രസീലുകാരിയായ യുവതിയുടെ പിതാവിനെ ഉപേക്ഷിച്ചിട്ടാണ് ഇവർ മരുമകന്റെ ഭാര്യയായത്. യുവതിയെക്കാൾ 20 വയസ്സിന്റെ വ്യത്യാസമുണ്ട് അവരുടെ അമ്മയ്ക്ക്. ഏതാണ്ട് 13 വയസ്സ് മുതൽ മകളുമായി എല്ലാക്കാര്യത്തിലും അവർക്കു മത്സരമായിരുന്നത്രെ.
മകളുടെ വസ്ത്രങ്ങൾ തനിക്കാനിണങ്ങുക, തന്റെ ഭക്ഷണമാണ് മികച്ചത് എന്നിങ്ങനെ എന്തിലും ഏതിലും അമ്മയ്ക്ക് മുൻഗണന സ്വീകരിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് യുവതി തന്നെക്കാൾ 10 വയസ്സ് കൂടുതലുള്ളയാളുമായി പ്രണയത്തിലാവുന്നത്. 2013ൽ ഇവർ വിവാഹിതരായി.ഒരുവർഷത്തിനുള്ളിൽ അവർക്കൊരു മകൻ ജനിച്ചു. പ്രസവം അതി സങ്കീർണ്ണമായിരുന്നു. 2017 ൽ ഹോർമോൺ തകരാറു പരിഹരിക്കാൻ ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. ഇവിടെയാണ് അമ്മായിയമ്മയും മരുമകനുമായുള്ള ബന്ധം തുടങ്ങുന്നത്
മകൾ ശസ്ത്രക്രിയയ്ക്കായി പോയപ്പോൾ അമ്മ മരുമകനെയും പേരക്കുട്ടിയെയും സഹായിക്കാൻ വേണ്ടി വീട്ടിലെത്തി. കുഞ്ഞിന് നാലു വയസ്സ് പ്രായമുണ്ടായിരുന്നു. യുവതിയുടെ പിതാവ് അന്ന് സഹോദരനൊപ്പം ബ്രസീലിലായിരുന്നു താമസം. നാലു മനസത്തോളം ആശുപത്രിയിൽ കഴിഞ്ഞ വേളയിൽ ഒരു തവണയാണ് ഭർത്താവ് കാണാൻ വന്നിരുന്നതത്രെ. അമ്മ ഒരിക്കൽ പോലും സന്ദർശിച്ചിരുന്നില്ല. ഇതിനോടകം അവർ ബന്ധം ആരംഭിച്ചിരുന്നു. ശരീരത്തെക്കാൾ മനസ്സിനെ വേദനിപ്പിച്ച നിമിഷമായിരുന്നത് എന്നാണ് അവർ പറഞ്ഞത്
അപ്പോഴേക്കും യുവതിയുടെ മകന്റെ ചുമതല അവരുടെ അച്ഛൻ ഏറ്റെടുത്തിരുന്നു. കമില്ല വനേസ കോർടെയ്‌റോ എന്ന യുവതി ഇപ്പോൾ അച്ഛന്റെ സംരക്ഷണയിലാണ്. ഒപ്പം മകനെയും വളർത്തുന്നു. ആശുപത്രിയിൽ നിന്നും മടങ്ങിയപ്പോൾ തന്റെ ഭർത്താവിനൊപ്പം അമ്മ സന്തോഷവതിയായി ജീവിക്കുന്നു എന്നാണ് അവർ തന്നെ മകളോട് പറഞ്ഞത്.
അവരിപ്പോൾ വിവാഹവാർഷികത്തിനുള്ള തയാറെടുപ്പിലാണെന്നും യുവതി. എന്നിരുന്നാലും മകനെ അവന്റെ അച്ഛന്റെ അടുത്തു പോകാൻ അനുവദിക്കാറുണ്ടെന്നു യുവതി പറയുന്നു