വിജയ് പിയുടെ വീഡിയോ അധികം ആരും കണ്ടില്ലായിരുന്നു, എന്നാല്‍ ഭാഗ്യലക്ഷ്മി കാരണം കേരളം മുഴുവന്‍ കണ്ടു, സ്വയം ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് പറയുന്ന കുറച്ച് ഫെമിനിസ്റ്റുകള്‍ക്ക് ഇതൊരു പാഠമാകട്ടെ; ഇതുപോലുള്ള വിവരംകെട്ട പരിപാടികൾ ചെയ്യരുത്, ദയ അച്ചു പറയുന്നു

 വിജയ് പിയുടെ വീഡിയോ അധികം ആരും കണ്ടില്ലായിരുന്നു, എന്നാല്‍ ഭാഗ്യലക്ഷ്മി കാരണം കേരളം മുഴുവന്‍ കണ്ടു, സ്വയം ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് പറയുന്ന കുറച്ച് ഫെമിനിസ്റ്റുകള്‍ക്ക് ഇതൊരു പാഠമാകട്ടെ; ഇതുപോലുള്ള വിവരംകെട്ട പരിപാടികൾ ചെയ്യരുത്,  ദയ അച്ചു പറയുന്നു

വിജയ് പി നായരുടെ വീഡിയോ അധികമാരും കണ്ടിട്ടില്ലായിരുന്നു ഭാഗ്യലക്ഷ്മി കാരണം കേരളം മുഴുവൻ കണ്ടുവെന്ന് ദയ അച്ചു

ദയയുടെ ലൈവ് ഇങ്ങനെ.

ഞാൻ ഇന്ന് ഒരു പോസ്റ്റ് കണ്ടു.ഭാഗ്യലക്ഷ്മി ചേച്ചിക്ക് എതിരെയും ദിയസനയ്ക്ക് എതിരെയും നിയമപാലകർ കേസ് ചാർജ് ചെയ്തു എന്ന്. അത് അറിഞ്ഞതിൽ ദിയസന പൊട്ടിക്കരഞ്ഞു എന്നു ഞാൻ കണ്ടു. എനിക്ക് പറയാനുള്ളത് സ്വയം ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് പറയുന്ന കുറച്ച് ഫെമിനിസ്റ്റ് മാർക്ക് ഇതൊരു പാഠമാവട്ടെ എന്നാണ്.

ഇപ്പോൾ എവിടുന്നു വന്നു ദിയക്ക് ഈ കണ്ണുനീർ എന്നാണ് എന്റെ ചോദ്യം. അപ്പോൾ നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കണം. നമ്മൾ എന്ത് ചെയ്താലും അതിന്റെ ഫലം നമ്മൾ തന്നെ ഏറ്റെടുക്കണം . അല്ലാതെ അത് ഏറ്റെടുക്കാൻ വേറെ ആരും ഉണ്ടാകില്ല.

ആ ചേട്ടനെ ഞാൻ സപ്പോർട്ട് ചെയ്യില്ല .ആ ചേട്ടൻ സ്ത്രീകൾക്കെതിരെ വളരെ മോശം ആയിട്ടാണ് പറഞ്ഞത് .തല്ല് കിട്ടിയാൽ മതിയവത്തില്ല എന്ന് തന്നെ പറയും. പക്ഷേ നിയമം കയ്യിലെടുക്കാൻ നിങ്ങളാരും നിയമപാലകർ അല്ല .ഇങ്ങനെയുള്ള വ്യക്തികളെ നിയമപാലകരാണ് നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടത് .നിങ്ങൾ രണ്ടുപേരുമല്ല.

അയാളുടെ വീഡിയോ അധികമാരും കണ്ടിട്ട് തന്നെ ഉണ്ടായില്ല .ഇവർ രണ്ടുപേരും പോയിട്ട് ആ വീഡിയോ കേരളം മൊത്തം കാണിക്കാൻ സാഹചര്യമൊരുക്കി എന്നാണ് എനിക്ക് പറയാനുള്ളത്. ഇതുപോലുള്ള വിവരംകെട്ട പരിപാടികൾ ചെയ്യരുത് .ഒരു ഫെമിനിസ്റ്റ് എന്ന് പറയുമ്പോൾ ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് സ്വയം പറയുകയല്ല ,അത് മറ്റുള്ളവർ പറഞ്ഞിട്ടാണ് നമ്മൾ ഒരു ഫെമിനിസ്റ്റ് ആണെന്ന് നമ്മൾ മനസ്സിലാക്കേണ്ടത് .

ഒരു കാര്യം ചെയ്യുമ്പോൾ മൂന്നാല് വട്ടം ആലോചിക്കണം. ഇത് വേണോ ഇത് ചെയ്യണോ ഇതിന്റെയൊക്കെ ഫലം എന്തായിരിക്കും എന്നൊക്കെ ആലോചിച്ചിട്ട് വേണം ഇതിനു വേണ്ടി ഇറങ്ങിത്തിരിക്കേണ്ടത്.

ഒരുപാട് പ്രശ്നങ്ങളിൽ സ്ത്രീക്ക് നീതികിട്ടാത്തതായി ഈ കേരളത്തിൽ നടക്കുന്നുണ്ട് . അതിനു വേണ്ടി ഇവർ വാ തുറന്ന് പോലുമില്ല. അപ്പോൾ എന്തുകൊണ്ട് ഈ ഫെമിനിസ്റ്റുമാർ പൊട്ടിത്തെറിച്ചില്ല .ഈ പൊട്ടിത്തെറിക്കൽ അവിടെ കാണിക്കണമായിരുന്നു .എത്രയെത്ര പീഡനങ്ങൾ ഇവിടെ നടക്കുന്നുണ്ട് .അതൊന്നും ഇവരുടെ കണ്ണിൽ കാണുന്നില്ലേ.

അയാൾ സ്ത്രീകൾക്കെതിരെ ഇത്ര മോശമായിട്ട് അശ്ലീലം പറഞ്ഞിട്ട് പോലും അയാൾക്ക് ഇത്ര സപ്പോർട്ട് കിട്ടിയത് നിങ്ങൾ രണ്ടുപേരും ചെയ്ത പ്രവർത്തി കൊണ്ട് മാത്രമാണ്. ഭാഗ്യലക്ഷ്മി ചേച്ചി ഇന്നലെ നടന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഇത്രയൊക്കെ ചെയ്തത് പോരാ എന്നാണ് .

ഇനിയെന്താ അയാളെ കുത്തി കൊല വിളിക്കണോ എന്നാണ് ഞാൻ ചോദിക്കുന്നത് .ഞങ്ങൾ ചെയ്തതൊന്നും പോരാ എന്നാണ് ആ സ്ത്രീ ആവർത്തിച്ച് പറയുന്നത്. എന്റെ അഭിപ്രായത്തിൽ വാക്കുകളിലൂടെയാണ് പ്രതികരിക്കേണ്ടത് അല്ലാതെ അയാളെ മർദ്ദിക്കുകയോ ദേഹത്ത് കരിഓയിൽ ഒഴിക്കുകയോ അല്ലാ വേണ്ടത്.