പേടിക്കരുതെ, അതും അപകടമാണ്‌; കോവിഡ് പരിശോധനക്കിടെ സ്ത്രീയുടെ മസ്തിഷകത്തിലേക്ക് സ്വാബ് ട്യൂബ് തുളച്ചുകയറി; മൂക്കില്‍ നിന്ന് ദ്രാവകം ഒലിച്ചിറങ്ങി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

 പേടിക്കരുതെ, അതും അപകടമാണ്‌; കോവിഡ് പരിശോധനക്കിടെ സ്ത്രീയുടെ മസ്തിഷകത്തിലേക്ക് സ്വാബ് ട്യൂബ് തുളച്ചുകയറി; മൂക്കില്‍ നിന്ന് ദ്രാവകം ഒലിച്ചിറങ്ങി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

ന്യൂയോര്‍ക്ക്: കോവിഡ് നാസല്‍ പരിശോധനക്കിടെ യുഎസില്‍ സ്ത്രീയുടെ മസ്തിഷകത്തിലേക്ക് സ്വാബ് ട്യൂബ് തുളച്ചുകയറി. ഇതോടെ മൂക്കില്‍ നിന്ന് ദ്രാവകം ഒലിക്കുകയും ജീവന് തന്നെ ഭീഷണിയായതായും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തു. 40 വയസുള്ള സ്ത്രീ പരിശോധന സമയത്ത് അനുചിതമായി പെരുമാറിയതാവാം അപകടത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ഗതിയില്‍ നാസല്‍ പരിശോധനയില്‍ നിന്നുള്ള അപകടസാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ അപകടം കണക്കിലെടുത്ത് ടെസ്റ്റിംഗില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ടെസ്റ്റ് നടത്തുന്നവര്‍ക്ക് വേണ്ടത്ര പരിശീലനത്തിന്റെ ആവശ്യകതയും പരിശോധന നടത്തിയ ശേഷം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം വ്യക്തമാക്കുന്നതായും അധികൃതര്‍ പറഞ്ഞു. മസ്തിഷകവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയകള്‍ നടത്തിയവര്‍ തീര്‍ച്ചയായും കോവിഡ് പരിശോധനയ്ക്ക് മുന്നോടിയായി അറിയിക്കണം.

ഇതുപോലുള്ള അപകടങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഈ സംഭവത്തിലൂടെ നാസല്‍ പരിശോധന അപകടം നിറഞ്ഞതാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.