മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം, ഇരുകാലുകളും തല്ലിയൊടിച്ചു, പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം; കൊടുംക്രൂരത വീണ്ടും യുപിയില്‍ തന്നെ

 മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം, ഇരുകാലുകളും തല്ലിയൊടിച്ചു, പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം; കൊടുംക്രൂരത വീണ്ടും യുപിയില്‍ തന്നെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. ബൽറാം പൂരിലാണ് സംഭവം. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്‍തത്.  പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ കാലുകളും അക്രമികള്‍ തല്ലിയൊടിച്ചു.

ഇന്നലെ സര്‍വകലാശാലയില്‍ പ്രവേശം നേടി തിരിച്ചുവരും വഴിയാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരു റിക്ഷായില്‍ പെണ്‍കുട്ടിയെ കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി ബോധരഹിതയായി.

തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടി മരിച്ചെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.