പോക്കറ്റു കീറാതെ മനോഹരമായ വീട് നിങ്ങളുടെ സ്വപ്‌നമല്ലേ…! ദാ ഈ മനോഹര വീടിന് 5 സെന്റും 10 ലക്ഷവും മതി!

 പോക്കറ്റു കീറാതെ മനോഹരമായ വീട് നിങ്ങളുടെ സ്വപ്‌നമല്ലേ…! ദാ ഈ മനോഹര വീടിന് 5 സെന്റും 10 ലക്ഷവും മതി!

പോക്കറ്റു കീറാതെ മനോഹരമായ വീട് നിങ്ങളുടെ സ്വപ്‌നമല്ലേ.  ഈ മനോഹര വീടിന് 5 സെന്റും 10 ലക്ഷവും മതി!  വില വർധനയ്ക്കിടയിലും കുറഞ്ഞ ബജറ്റിൽ വീടുകൾ നിർമിച്ചു നൽകി മാതൃകയാവുകയാണ് കെ.വി മുരളീധരൻ എന്ന ഡിസൈനർ.

മലപ്പുറം ചേളാരിയിൽ തന്റെ ഓഫിസിനടുത്ത് താമസിച്ചിരുന്ന കൊച്ചു ഗായകനായ ശ്യാംലാലിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ കണ്ടു, നിർമിച്ചു നൽകിയതാണ് ഈ വീട്. നിരവധി സുമനസ്സുകളും ഈ ഉദ്യമത്തിന് പിന്തുണയേകി.

പൂമുഖം, ലിവിങ് കം ഡൈനിങ് ഹാൾ, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, കോമൺ ബാത്റൂം എന്നിവയാണ് 561 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വെറും 5 സെന്റിൽ 10 ലക്ഷം രൂപയ്ക്കാണ് ഈ വീട് പണിതു നൽകിയത്. അന്ന് ഗായിക കെ.എസ് ചിത്രയാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. ശ്യാംലാലും അമ്മയും സഹോദരിയുമടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ ആവശ്യങ്ങൾ ഈ വീട് ഭംഗിയായി തൃപ്തിപ്പെടുത്തുന്നു.

ഇന്റർലോക്ക് ബ്രിക്ക് കൊണ്ടാണ് സ്ട്രക്ചർ നിർമിച്ചത്. സിമന്റ്, മണൽ എന്നിവയുടെ ഉപയോഗം കുറച്ചുമതി എന്നതാണ് ഇതിന്റെ ഗുണം. അതുവഴി ചെലവും കുറയ്ക്കാം. ജിഐ ട്രസ് റൂഫിങ് ചെയ്താണ് കോൺക്രീറ്റ് ഓട് വിരിച്ചു മേൽക്കൂര ഒരുക്കിയത്. ഉള്ളിൽ ജിപ്സം ഫോൾസ് സീലിങ് ചെയ്ത് ലൈറ്റുകൾ നൽകി. അകത്തേക്ക് കയറിയാൽ ഓടിട്ട വീടാണെന്ന കാര്യം മറന്നുപോകും!

സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കി ജിപ്സം പ്ലാസ്റ്ററിങ്ങാണ് ഉള്ളിലെ ചുവരുകൾക്ക് നൽകിയത്. ചെലവ് കുറവിനൊപ്പം ഉള്ളിൽ കൂളിങ് നിലനിർത്താനും ഇത് ഉപകരിക്കുന്നു. പുറംചുവരുകൾ മാത്രമാണ് പുട്ടിയിട്ട് പെയിന്റ് ചെയ്തത്.

രണ്ടു കിടപ്പുമുറികളിലും ഹെഡ്‌സൈഡ് ഭിത്തി കടുംനിറം നൽകി ഹൈലൈറ്റ് ചെയ്തു. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത് ചെലവ് കുറച്ചാണ് കിച്ചൻ ഒരുക്കിയത്. ഹൈലം ഷീറ്റാണ് ക്യാബിനറ്റുകൾക്ക് ഉപയോഗിച്ചത്.

പാവപ്പെട്ട ഒരു കുടുംബത്തിന് സുരക്ഷിതമായി ഉറങ്ങാൻ ഒരു വീട് നൽകാനായതിന്റെ ചാരിതാർഥ്യം കൂടിയാണ് ഇതിനു പിന്നിൽ പരിശ്രമിച്ചവർക്ക് ഈ വീട്. ചുരുക്കത്തിൽ സാധാരണക്കാരായ മലയാളികൾക്ക് അധിക സാമ്പത്തിക ബാധ്യത തലയിൽ എടുത്തുവയ്ക്കാതെ നല്ലൊരു വീട് നിർമിക്കാൻ ഇത്തരം മാതൃകകളിലൂടെ സാധിക്കും.

ചെലവ് കുറച്ചത്..

സ്ട്രക്ചർ പണിയാൻ ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിച്ചു.

ട്രസ് റൂഫ് ചെയ്ത് മേൽക്കൂര, ചുവരുകൾക്ക് ജിപ്സം പ്ലാസ്റ്ററിങ്

തടിയുടെ ഉപയോഗം കുറച്ചു. വാതിൽ, ജനൽ മെറ്റൽ, അലുമിനിയം ഫിനിഷിൽ.