സഹോദരനൊപ്പം വീട്ടില്‍ വെറുതെ ഇരുന്നിട്ടും! വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം സഹോദരനെ അടിച്ചുവീഴ്ത്തി, പെണ്‍കുട്ടിയെ വയലിലേക്കു വലിച്ചിഴച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

മധ്യപ്രദേശ് : ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിച്ചതിനു പിന്നാലെ മധ്യപ്രദേശില്‍നിന്നും നടുക്കുന്ന വാര്‍ത്ത. സഹോദരനൊപ്പം വീട്ടില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം സഹോദരനെ മര്‍ദിച്ചു വീഴ്ത്തുകയായിരുന്നു. സഹായം അഭ്യര്‍ഥിച്ച് സഹോദരന്‍ പുറത്തേക്ക് ഓടിയ സമയത്ത് സംഘം പെണ്‍കുട്ടിയെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്കു കൊണ്ടുപോയി. ക്രൂരമായ കൂട്ട ബലാത്സംഗത്തിനു ശേഷം കുട്ടിയെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി എസ്പി ശൈലേന്ദ്ര സിങ് ചൗഹാന്‍ അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ചൗഹന്‍ പറഞ്ഞു.