ഇതെല്ലാം അടങ്ങുമ്പോള്‍ അവര്‍ വരും, ഞങ്ങളോട് പ്രതികാരം ചെയ്യും. അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്”; പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു

 ഇതെല്ലാം അടങ്ങുമ്പോള്‍ അവര്‍ വരും, ഞങ്ങളോട് പ്രതികാരം ചെയ്യും. അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്”; പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു

ഇതെല്ലാം അടങ്ങുമ്പോള്‍ അവര്‍ വരും, ഞങ്ങളോട് പ്രതികാരം ചെയ്യും. അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്” – ഹാഥ്‌രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മുറസഹോദരന്‍ സഞ്ജീവ് പറഞ്ഞു.  പേടിച്ചാണ് ഞങ്ങള്‍ കഴിയുന്നത്. അവര്‍ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്, ഒളിഞ്ഞും തെളിഞ്ഞും- സഞ്ജീവ് പറഞ്ഞു.

”ഇപ്പോള്‍ ഞങ്ങള്‍ക്കു വേണ്ടത് ആ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുകയാണ്. അവരാണ് അവളുടെ മൃതദേഹം ബലംപ്രയോഗിച്ചു കൊണ്ടുപോയി സംസ്‌കരിച്ചത്”

പെണ്‍കുട്ടിയുടെ അച്ഛനെ ഇന്നലെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. മുഖ്യമന്ത്രിയെ കാണാനാണെന്നാണ് പറഞ്ഞത്. ഈ പൊലീസ് ഞങ്ങള്‍ക്ക് എന്ത് സംരക്ഷണം തരാനാണ്. അവരും ഞങ്ങളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്- സഞ്ജീവ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മരണത്തിനു നഷ്ടപരിഹാരമായി കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണം കൊണ്ട് എന്തു ചെയ്യാനാണെന്ന് സഞ്ജീവ് ചോദിക്കുന്നു. ഞങ്ങളുടെ ജീവിതം മാറിമറിയുകയാണ്.

അവളുടെ  മാതാപിതാക്കള്‍ക്കു വേണ്ടത് കുറ്റവാളികളെ ശിക്ഷിക്കുകയാണ്. അവരെ തൂക്കിലേറ്റണം. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കു വലിയ പ്രതീക്ഷയൊന്നും ഇല്ല, ഞങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്കു പോവുകയാണ്- പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.