കൊറോണ ശ്വാസകോശത്തെ നാലു വശത്തു നിന്നും ആക്രമിച്ച് കല്ലു പോലെയാക്കും, ശുദ്ധവായു പ്രവേശിക്കാതെ രോഗി പിടഞ്ഞു മരിക്കുന്നു; സുപ്രധാന കണ്ടെത്തല്‍

 കൊറോണ ശ്വാസകോശത്തെ നാലു വശത്തു നിന്നും ആക്രമിച്ച് കല്ലു പോലെയാക്കും, ശുദ്ധവായു പ്രവേശിക്കാതെ രോഗി പിടഞ്ഞു മരിക്കുന്നു;  സുപ്രധാന കണ്ടെത്തല്‍

ഡല്‍ഹി: ലോകം മുഴുവന്‍ കൊവിഡ് 19 അതിരൂക്ഷമായി തുടരുകയാണ്. നിരവധി പേരുടെ ജീവന്‍ കവര്‍ന്നു, നിരവധി പേരെ രോഗികളാക്കി. ഫലപ്രദമായ ഒരു വാക്‌സിന്‍ ഇനിയും കണ്ടെത്തിയിട്ടില്ല. നിരവധി ക്ലിനിക്കല്‍ പരിക്ഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു . കൊവിഡ് മൂലം മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ നിര്‍ണായകമായ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ആരംഭിച്ച രാജ്യത്തെ രണ്ടാമത്തെ കൊവിഡ് പോസ്റ്റ്‌മോര്‍ട്ടം സെന്ററിലെ റിപ്പോര്‍ട്ടിലാണ് അതിശയിപ്പിക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്.

കൊറോണ ശ്വാസകോശത്തെ വളരെ മോശമായി ബാധിക്കുന്നുവെന്ന് ഗവേഷണങ്ങളിലൂടെ വ്യക്തമായ കാര്യമാണ്. ഇത് മരണകാരണമാകുകയും ചെയ്യുന്നു.

കൊറോണ ബാധിച്ച് മരിച്ച ആറ് പേരുടെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് ഡോക്ടര്‍മാര്‍ നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അണുബാധ മൂലം ശ്വാസ കോശത്തിലെ ഫൈബ്രോസിസ് വളരെയധികം വര്‍ധിക്കുന്നുവെന്ന് ഡോ ഹെറ്റല്‍ കിയാഡ പറയുന്നു. ടിഷ്യു നശിക്കാന്‍ തുടങ്ങുന്ന ഒരു തരം രോഗമാണിത്.

ഇത് ചുമ പോലെയുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. ഫൈബ്രോസിസ് സാധാരണയായി ടിബി അല്ലെങ്കില്‍ ന്യൂമോണിയയായി മാറുന്നു. ഇത് ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തോ താഴ് ഭാഗത്തെയോ ഗുരുതരമായി ബാധിക്കുന്നു . എന്നാല്‍ കൊറോണ നാല് വശങ്ങളില്‍ നിന്നും ശ്വാസകോശത്തെ ആക്രമിക്കുകയാണ് ചെയ്യുന്നത്.

ഇത് മൂലം ശ്വാസകോശം കല്ലുകള്‍ പോലെ കഠിനമായി മാറും. ഈ സാഹചര്യത്തില്‍ ശുദ്ധവായുവിന് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരികയും രോഗിക്ക് ശ്വസിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യുന്നുവെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.