പൂ പോലെ മനോഹരമായ മുഖം വാടിയത് വിശ്വസിക്കാനാകാതെ ആരാധകര്‍; ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് വീണ്ടും പിച്ചവച്ച് നടി ശരണ്യ, മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് അമ്മ

നടി ശരണ്യ ശശി ഏറെ നാളായി പ്രേക്ഷകമനസുകളില്‍ ഒരു നോവായിരുന്നു. ട്യൂമറിനുള്ള ഒമ്പതാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ താരം തളര്‍ന്നുപോയിരുന്നു. എന്നാല്‍ ശരണ്യ വീണ്ടും നടന്നുതുടങ്ങിയതായി വ്യക്തമാക്കുന്ന ഏറെ സന്തോഷം പകരുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ശരണ്യയ്‌ക്കൊപ്പം അമ്മ ഗീതയുമുണ്ട്. കോതമംഗലം നെല്ലിക്കുഴി പീസ് വാലി ആശുപത്രിയിലാണ് ശരണ്യയുടെ ഫിസിയോതെറാപ്പി നടക്കുന്നത്. ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’-ശരണ്യയുടെ അമ്മ പറയുന്നു.