മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയും; ആരാധകരെ ഞെട്ടിച്ച്‌ യുവനടി

 മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയും; ആരാധകരെ ഞെട്ടിച്ച്‌ യുവനടി

ഊഴം സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് രസ്‌ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രസ്‌നയുടെ വാക്കുകള്‍… മേക്കപ്പ്മാന് മുന്നില്‍ ഇരുന്നപ്പോള്‍ കൂടുതല്‍ സുന്ദരിയാവും എന്നായിരുന്നു കരുതിയത്. എന്നാല്‍ മുഖത്ത് നീലനിറമൊക്കെ തന്ന് ഒരു മാതിരിയാക്കി.

മരിച്ച് കിടക്കുന്ന രംഗമായിരുന്നു ആദ്യ ദിനത്തില്‍. നല്ല സ്‌റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോന്‍ സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. രസ്‌ന പറയുന്നു.

വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തില്‍ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു സംവിധായകന്‍ ജീത്തു ജോസഫിന്.

രസ്‌ന പറഞ്ഞു. അതെ സമയം മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് മമ്മൂട്ടിയെ ആണ് ഇഷ്ടമെന്നായിരുന്നു താരം പറഞ്ഞത്.

രസകരമായ രീതിയിലാണ് താരം ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയുമായാണ് തോന്നുന്നത് എന്നായിരുന്നു രസ്‌ന പറഞ്ഞത്.