ഞാന്‍ പ്രണയത്തില്‍, പ്രണയിനിയുടെ പേര് പറയില്ല ! ആക്ഷന്‍ ഹീറോ ‘അരിസ്‌റ്റോ ‘ വിവാഹിതനാവുന്നു !

 ഞാന്‍ പ്രണയത്തില്‍, പ്രണയിനിയുടെ പേര് പറയില്ല !  ആക്ഷന്‍ ഹീറോ ‘അരിസ്‌റ്റോ ‘ വിവാഹിതനാവുന്നു !

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന അരിസ്റ്റോ സുരേഷ് വിവാഹിതനാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു മൊക്കെ അരിസ്റ്റോ സുരേഷ് തുറന്നു പറഞ്ഞത്.

” വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷം മാത്രമേ അതുണ്ടാവുകയുള്ളു. അതിനാല്‍ എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല. മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.

എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലെന്നു തോന്നിയതിനാല്‍ പിന്മാറുകയായിരുന്നു. ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥി പേളി തന്റെ നല്ലൊരു സുഹൃത്തായിരുന്നു.

ശ്രീനീഷുമായുള്ള പ്രണയം ആദ്യം തുറന്നു പറയുന്നത് തന്നോടായിരുന്നു” അരിസ്റ്റോ സുരേഷ് പറയുന്നു. ആരാണ് സുരേഷിന്റെ മനസ് കീഴടക്കിയ ആ സുന്ദരി എന്ന ചിന്തയിലാണ് ആരാധകരിപ്പോള്‍.