നാറ്റക്കേസുകള്‍ വിജയ് പിയുടെ സ്ഥിരം പരിപാടി; സൈനികര്‍ സ്ത്രീലമ്പടന്മാരും ബലാത്സംഗികളുമെന്ന് വിജയ് പി നായര്‍; അശ്ലീല യൂട്യൂബര്‍ക്ക് എതിരെ വീണ്ടും കേസ്

 നാറ്റക്കേസുകള്‍ വിജയ് പിയുടെ സ്ഥിരം പരിപാടി;  സൈനികര്‍ സ്ത്രീലമ്പടന്മാരും ബലാത്സംഗികളുമെന്ന് വിജയ് പി നായര്‍; അശ്ലീല യൂട്യൂബര്‍ക്ക് എതിരെ വീണ്ടും കേസ്

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ പുതിയ കേസ്. സൈനികരെ അപമാനിച്ച് വീഡിയോ ചെയ്തതിനാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമുക്ത ഭടന്‍മാരുടെ സംഘടന അനന്തപുരി സോള്‍ജിയര്‍ വെല്‍ഫെയര്‍ ആന്റ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

സൈനികരെ സ്ത്രീലമ്പടന്‍മാരും ബലാത്സംഗികളികളായും ചിത്രീകരിച്ചു എന്ന് കാണിച്ചാണ് സംഘടന പരാതി നല്‍കിയത്. സ്ത്രീകളെ അപമാനിച്ച് വീഡിയോ നിര്‍മ്മിച്ച കേസില്‍ വിജയ് പി നായരുടെ അശ്ലീല യൂട്യൂബ് ചാനല്‍ പൊലീസ് നീക്കം ചെയ്തിരുന്നു.