കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച റോഡിനു കുറു‌കെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് എടുത്തു മാറ്റി ‘ഗതാഗതം പുനഃസ്ഥാപിച്ച’ നാട്ടുകാരൻ അകത്തായി !

 കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച റോഡിനു കുറു‌കെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് എടുത്തു മാറ്റി ‘ഗതാഗതം പുനഃസ്ഥാപിച്ച’ നാട്ടുകാരൻ അകത്തായി !

കാക്കനാട്:   കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച റോഡിനു കുറു‌കെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് എടുത്തു മാറ്റി ‘ഗതാഗതം പുനഃസ്ഥാപിച്ച’ നാട്ടുകാരൻ അറസ്റ്റിൽ. തെങ്ങോട്–തേവയ്ക്കൽ റോഡിലെ കുഴിക്കാലക്കു സമീപം 3 പേർക്ക് കോവിഡ് പോസിറ്റീവായ മേഖലയിലെ റോഡിലാണ് സഞ്ചാരം ഇല്ലാതിരിക്കാൻ ഇൻസ്പെക്ടർ ആർ.ഷാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ബാരിക്കേഡ് സഥാപിച്ചത്.

പൊലീസ് മടങ്ങിയ ഉടൻ പ്രദേശവാസിയായ ശിവൻ ബാരിക്കേഡ് എടുത്തു മാറ്റി റോഡ് തുറന്നു കൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കൊണ്ടു തന്നെ ബാരിക്കേഡ് തിരികെ വയ്പിച്ചു. എപ്പിഡെമിക് നിയമപ്രകാരം കേസെടുത്തു. ഇയാളെ പിന്നീടു ജാമ്യത്തിൽ വിട്ടു.