കുതിച്ചു പാഞ്ഞ് കൊവിഡ്‌; സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 കുതിച്ചു പാഞ്ഞ് കൊവിഡ്‌; സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂർ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂർ 519, കോട്ടയം 442, കാസർഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂർ സ്വദേശിനി വസന്ത (68), പള്ളിച്ചൽ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരൻ നായർ (77), വള്ളക്കടവ് സ്വദേശി അബു താഹിർ (68), പേയാട് സ്വദേശി പദ്മകുമാർ (49), ആലപ്പുഴ മേൽപ്പാൽ സ്വദേശിനി തങ്കമ്മ വർഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജൻ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരൻ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75), മേലാറ്റൂർ സ്വദേശിനി അമ്മിണി (58), ആമയൂർ സ്വദേശി ഗോപാലകൃഷ്ണൻ (78), നക്ഷത്ര നഗർ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പൻ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂർ സ്വദേശി രാമൻകുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനൻ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂർ സ്വദേശി സൈനുദ്ദീൻ (63), കാസർഗോഡ് ചിപ്പാർ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരാണ് മരണമടഞ്ഞത്.

ഇതോടെ ആകെ മരണം 742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.