അതിബുദ്ധി മാസ്‌കിനുള്ളിലും; കരിപ്പൂരില്‍ രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയത് മുഖത്ത് വച്ച മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് !

 അതിബുദ്ധി മാസ്‌കിനുള്ളിലും; കരിപ്പൂരില്‍ രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയത് മുഖത്ത് വച്ച മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് !

മലപ്പുറം: കരിപ്പൂരില്‍ രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയത് മുഖത്ത് വച്ച മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച്  . രണ്ടു ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ കര്‍ണാടക ബഡ്ക്കല്‍ സ്വദേശി അമ്മാറില്‍ നിന്നാണ് 40 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. മുഖത്ത് ധരിച്ച എന്‍ 95 മാസ്കിനുള്ളിലെ വാൽവിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

ഇന്നലെ ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്ന് 12 ലക്ഷത്തിൻ്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇൻ്റലിജന്‍സ് പിടികൂടിയിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് പയ്യോളി സ്വദേശിയില്‍ നിന്നാണ് 250 ഗ്രാം സ്വര്‍ണം പിടികൂടിയത്.