“യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ‘ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത്’ സമാധാനമാണ്”; ഭാമയുടെ പോസ്റ്റില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ? ചെയ്തത് തെറ്റെന്ന് പറയാതെ പറയുന്ന കുറിപ്പ്!

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ഭാമ. സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്.
“യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്”, എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. ‘ബി ഒപ്റ്റിമിസ്റ്റിക്’ (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം.
അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ ഭാമ മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഭാമ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് നടിയുടെ നീക്കം വിവാദമായത്.