കുടിവെള്ളത്തില്‍ നിന്നും മൂക്കിലൂടെ കയറിയ അമീബ തലച്ചോര്‍ തിന്നു, ആറ് വയസ്സുകാരന് ദാരുണാന്ത്യം

 കുടിവെള്ളത്തില്‍ നിന്നും മൂക്കിലൂടെ കയറിയ അമീബ തലച്ചോര്‍ തിന്നു, ആറ് വയസ്സുകാരന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ടെക്‌സാസ് ഗവര്‍ണര്‍ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ എട്ടിനാണ് അമീബ ശരീരത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അണുബാധയില്‍ കുഞ്ഞ് മരിച്ചത്. നെഗ്‌ളേരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. പൊതുജനങ്ങള്‍ക്കായുളള കുടിവെളള വിതരണത്തില്‍ നിന്നാണ് അമീബയെ കണ്ടെത്തിയത്.

ശുദ്ധജല തടാകം, കൃത്യമായി പാലിക്കാത്ത സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളില്‍ അമീബ പെറ്റുപെരുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂക്കിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തുടര്‍ന്ന് തലച്ചോറില്‍ പ്രവേശിച്ച അമീബയുടെ ആക്രമണത്തില്‍ കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മൈഗ്രേന്‍, ഛര്‍ദ്ദി, തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

കുട്ടിയുടെ വീട്ടിലെ ടാപ്പില്‍ നിന്നാണ് അമീബയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൂടാതെ പൊതു സ്ഥലത്തെ ഫൗണ്ടനിലാണ് അമീബയെ കണ്ടെത്തിയിട്ടുണ്ട്. ഡൗണ്‍ടൗണിലെ സ്പാളാഷ് പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മലിന ജലം ശരീരത്തില്‍ എത്തിയതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും പറയുന്നത്. ടാപ്പിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് സ്ഥലവാസികളോട് നിര്‍ദേശിച്ചതായി ടെക്‌സാസിലെ ലേക്ക് ജാക്‌സണ്‍ ടൗണിലെ വക്താവ് അറിയിച്ചു.