കന്മദത്തിലെ മുത്തശ്ശി അന്തരിച്ചു; നടി ശരദാ നായര്‍ക്ക് വിട

 കന്മദത്തിലെ മുത്തശ്ശി അന്തരിച്ചു; നടി ശരദാ നായര്‍ക്ക് വിട

പാലക്കാട്: കന്മദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ശാരദാ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ജയറാം നായകനായ പട്ടാഭിഷേകത്തിലും ശ്രദ്ധിക്കപ്പെട്ടു.

തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്  പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.

കന്മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുത്തശ്ശി വേഷമായിരുന്നു ശാരദ നായര്‍ക്ക്.  99ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തിലെത്തി.