‘അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’, പങ്കാളികൾ മാത്രമേ ഉള്ളൂ; ആക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകി റിമ കല്ലിങ്കൽ

 ‘അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’, പങ്കാളികൾ മാത്രമേ ഉള്ളൂ; ആക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകി റിമ കല്ലിങ്കൽ

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷമിയും കൂട്ടരും കൈയേറ്റം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയിയിൽ ഇത് സജീവ ചർച്ചയായിരിക്കുകയാണ്.

വിജയ് പി നായർക്കെതിരെ രോഷം പുകയുമ്പോഴും പ്രതികരിച്ച സ്ത്രീകളെ വിമർശിക്കാൻ രം​ഗത്തെത്തുന്നവരും നിരവധിയാണ്. മറ്റു വിഷയങ്ങളിൽ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടി സെലക്ടീവ് ഫെമിനിസം എന്നാണ് ഒരു വിഭാ​ഗം ഉന്നയിക്കുന്ന ആരോപണം. ഇതിനിടയിൽ ഫെമിനിസ്റ്റുകളെ ഒന്നടങ്കം വിമർശിച്ച് ചിലർ മോശം പരാമർശങ്ങളും നടത്തുന്നുണ്ട്.

“ഫെമിനിച്ചികൾക്ക് പൊതുവേ ഇല്ലാത്തൊരു സാധനമുണ്ട്, ഭർത്താവ്”, എന്നതരത്തിലുള്ള ആക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ‘അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’, പങ്കാളികൾ മാത്രമേ ഉള്ളൂ. ഞങ്ങൾ തന്നെ കണ്ടെത്തുന്നതാണ് അവരെ. അങ്ങനെ ഒരാൾ വേണമെന്ന് തോന്നുമ്പോൾ..’ എന്നാണ് റിമയുടെ മറുപടി.