ഡിവോഴ്സ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെ കോവിഡ് ബാധ; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു , നടൻ പി ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ

 ഡിവോഴ്സ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെ കോവിഡ് ബാധ; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു , നടൻ പി ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ

തിരുവനന്തപുരം:  ഷൂട്ടിങ് സംഘത്തിൽപെട്ടവർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോർപറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു. നിലവിൽ ഒരാഴ്ചത്തേക്കാണ് സ്റ്റുഡിയോയും ഓഫീസും അടച്ചിരിക്കുന്നത്.

‘ഡിവോഴ്സ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കോവിഡ് ബാധയുണ്ടായത്. ഈ സിനിമയിൽ അഭിനയിച്ച നടൻ പി ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.