സ്ത്രീധനം കൂടുതല്‍ വേണം, യുവാവ് സ്വന്തം കുഞ്ഞിനെ സിഗരറ്റിന് കുത്തി പൊള്ളിച്ചു

തൃശൂർ; രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. തൃശൂർ ഒളരി പുതൂർക്കര വെള്ളത്തേരി നിഖിൽ (35) ആണ്അറസ്റ്റിലായത്. കുഞ്ഞിനേയും ഭാര്യയേയും ദേഹോപദ്രവമേൽപിച്ച കേസിലാണ് നടപടി. സ്ത്രീധനത്തിന്റെ പേരു പറഞ്ഞായിരുന്നു കുഞ്ഞിനെ പോലും ഇയാൾ പീഡിപ്പിച്ചത്. സംഭവത്തിൽ പിടിയിലായ ഇയാളെ റിമാൻഡ് ചെയ്തു.