ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിന് വിലയില്ലേ? അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞതോ, ഒട്ടും ശരിയായില്ല!

 ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിന് വിലയില്ലേ? അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞതോ, ഒട്ടും ശരിയായില്ല!

കൊച്ചി:  യൂട്യൂബര്‍ വിജയ് പി നായരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച്‌ പി സി ജോര്‍ജ് എംഎല്‍എ.

‘ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിന് വിലയില്ലേ?, സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചത്. വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല.

ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. എന്നാല്‍ നടപടി ഇതല്ല. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു. ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി.

അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണ്.’ -പി സി ജോര്‍ജ് പറഞ്ഞു.