ഡ്രൈവര്‍ ഉറങ്ങി; കിളിമാനൂരില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലേക്ക് ഇടിച്ചു കയറി, നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വണ്ടി നിയന്ത്രണം വിട്ട് കലിങ്കില്‍ ഇടിച്ച് തകരുകയായിരുന്നു. വാഹനത്തിലുണ്ടായ നാലു പേര്‍ മരിച്ചു, പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴക്കൂട്ടം സ്വദേശികളായ ലാല്‍, നീജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍ സുല്‍ഫി എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് അപകടനില തരണം ചെയ്തിട്ടില്ല.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പ്രദേശവാസികളും റോഡിലൂടെ പോയ മറ്റു യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.