മൺമറഞ്ഞിട്ടും മനസിലെന്നും..! സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന സൗന്ദര്യയുടെ വീഡിയോ

മനസിൽ എന്നും വിങ്ങലായി നിലനിൽക്കുന്ന സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നെ ചിത്രങ്ങളിലാണ് മലയാളത്തിൽ സൗന്ദര്യ വേഷമിട്ടത്.
എന്നാൽ, തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം സജീവമായിരുന്ന സൗന്ദര്യ ഭാഷയ്ക്കതീതമായി ആരാധകരുള്ള താരമായിരുന്നു. ഇപ്പോഴിതാ, സൗന്ദര്യയുടെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന സൗന്ദര്യയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സഹോദരൻ അമർനാഥിന്റെ വിവാഹത്തിൽ പുഞ്ചിരിയുമായി ഓടിനടന്ന് ക്യാമറ കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് താരം.