വെറുതെ കൊറോണയെ പഴികേള്‍പ്പിക്കാന്‍! വ്യാജ കോവിഡ് വാക്‌സിനുമായി 32കാരൻ, പിടിച്ചെടുത്തത് നിരവധി കുപ്പികൾ

 വെറുതെ കൊറോണയെ പഴികേള്‍പ്പിക്കാന്‍! വ്യാജ കോവിഡ് വാക്‌സിനുമായി 32കാരൻ, പിടിച്ചെടുത്തത് നിരവധി കുപ്പികൾ

ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷ സ്വദേശി അറസ്റ്റിലായി. പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള ഇയാളുടെ വ്യാജ വാക്‌സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പൊലീസ് കോവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തു.

കോവിഡ് 19 വാക്‌സിനെന്ന് അവകാശപ്പെട്ട് വന്‍തോതില്‍ വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. രാസവസ്തുക്കളും ഉപകരണങ്ങളും വാക്‌സിന്‍ നിര്‍മാണകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതി.