മഴ നനയാതിരിക്കാന്‍ ഒരിടത്തു കയറിനിന്നു, ഒപ്പം കയറിയ പരിശീലകന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിപ്പോയി; ഫോണ്‍ തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയില്‍ വനിതാ വോളിബോള്‍ താരത്തിന് സംഭവിച്ചത്..

പത്തനംതിട്ട :  വനിതാ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

പരിശീലകനായ കൊടുമണ്‍ സ്വദേശി പ്രമോദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് ഏറെനാളായി  പെണ്‍കുട്ടിയുടെ പരിശീലകന്‍. മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നുവെന്നും ആ സമയം പരിശീലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപ്പോയി എന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ആരോപണ വിധേയനായ പരിശീലകന്‍ സ്‌പോട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ടയാള്‍ ആല്ലെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ പറഞ്ഞു. പരിശീലകന്‍ ഒളിവിലാണ്.