വീണ്ടുമൊരു വിമാന ദുരന്തം കൂടി, സൈനിക വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് പൊലിഞ്ഞത് 22 ജീവന്‍

യുക്രെയ്ൻ: യുക്രെയ്നിൽ സൈനിക വിദ്യാർത്ഥികൾ യാത്രചെയ്ത വിമാനം തകർന്ന് 22 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാല് പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉൾപ്പെടെ 28 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. ആന്റനോവ്-26 വിമാനം ലാൻഡിങ്ങിനിടെയാണ് അപകടത്തിൽപ്പെട്ടത്.&