നാട്ടിലെത്തി മാസങ്ങളായിട്ടും കാത്തു കാത്ത് കിട്ടിയ കണ്‍മണികളെ കാണാന്‍ ഭാഗ്യമില്ലാതെ ഒരച്ഛന്‍, പ്രവാസി യുവാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത് രണ്ടാം തവണ

 നാട്ടിലെത്തി മാസങ്ങളായിട്ടും കാത്തു കാത്ത് കിട്ടിയ കണ്‍മണികളെ കാണാന്‍ ഭാഗ്യമില്ലാതെ ഒരച്ഛന്‍, പ്രവാസി യുവാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത് രണ്ടാം തവണ

പൊന്നൂക്കര: പ്രവാസി മലയാളിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചു. ഒമാനിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സാവിയോ ജോസഫാണ് രണ്ടാം തവണയും കോവിഡിന്റെ പിടിയിലകപ്പെട്ടത്. ഒരു തവണ കോവിഡ് രോഗം വന്നു ഭേദമായി. പിന്നെയും രോഗലക്ഷണം കണ്ടപ്പോള്‍ പരിശോധിച്ചു. വീണ്ടും പോസിറ്റീവ്. രണ്ടാം തവണയും കോവിഡ് പോസിറ്റീവായതോടെ പരിഭ്രാന്തിയായി.

കഴിഞ്ഞ ജൂണില്‍ ഒമാനില്‍ നിന്ന് നാട്ടില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയിരുന്നു. അന്ന് നെഗറ്റീവായിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സാവിയോക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.

കൺമണികളെ ഒരു നോക്കു കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണ്‍ തൊട്ടു ഇന്നേവരെ വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുന്നു. കൂട്ടിനുള്ള അമ്മയ്ക്കു ഫലം നെഗറ്റീവായതു മാത്രമാണ് ആശ്വാസം.