അയ്യോ എന്റെ മൂക്കില്‍ കുത്തല്ലേ… ! കോവിഡ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്ത്

 അയ്യോ എന്റെ മൂക്കില്‍ കുത്തല്ലേ… ! കോവിഡ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്ത്

കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്. സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. നടി തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

സിനിമ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സെറ്റില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായല്‍ കോവിഡ് ടെസ്റ്റ് നടത്തിയത്.

പേടിച്ചാണ് താന്‍ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’പായല്‍ പറയുന്നു.