കൊവിഡിനിടയിലും ഞരമ്പ് രോഗം; കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ കുളിമുറിദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ആഞ്ഞു പരിശ്രമിച്ച് ഡിവൈഎഫ്‌ഐ നേതാവ്; ഓടിച്ചിട്ട് പിടിച്ച് കൊവിഡ് രോഗികള്‍

 കൊവിഡിനിടയിലും ഞരമ്പ് രോഗം;  കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ കുളിമുറിദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ആഞ്ഞു പരിശ്രമിച്ച് ഡിവൈഎഫ്‌ഐ നേതാവ്; ഓടിച്ചിട്ട് പിടിച്ച് കൊവിഡ് രോഗികള്‍

തിരുവനന്തപുരം: കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ കുളിമുറിദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ആഞ്ഞു പരിശ്രമിച്ച് ഡിവൈഎഫ്‌ഐ നേതാവിനെ ഓടിച്ചിട്ട് പിടിച്ചു. ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്. കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ജാമ്യത്തിൽ വിട്ടയച്ചു.

പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ശാലു ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു രോഗികളാണ് പ്രതിയെ പിടികൂടിയത്.