ഫെയ്സ്ബുക്കിലെ ‘പെണ്‍കെണി’യില്‍ കുടുങ്ങി ഉന്നതര്‍ , പലര്‍ക്കും നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയോളം! വീഡിയോ ചാറ്റ് ചെയ്ത് ഇരയെ കണ്ടെത്തുന്നത് സുന്ദരിയായ സ്ത്രീ, ശേഷം വിലപേശാന്‍ എത്തുന്നത് പുരുഷന്‍! നാണക്കേടു മൂലം പരാതി നല്‍കാന്‍ തയ്യാറാതെ പൊലീസുകാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉന്നതര്‍

കൊച്ചി: സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിൽ ‘പെൺകെണി’ വ്യാപകമാകുന്നുവെന്ന് സൈബർ പൊലീസ്. ‘പെൺകെണി’യിൽ പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ സംസ്ഥാനത്തുണ്ട്.

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടർന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകും. പുരുഷന്മാരാണ് പിന്നീടു വിലപേശുക. ചാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വൻ തുക ആവശ്യപ്പെടും. മാനക്കേടോർത്ത് ആരും പരാതി നൽകാറില്ലെന്നും പൊലീസ് പറയുന്നു.