‘എന്നെ കാക്കുന്നൊരു കാവൽ മാലാഖയുണ്ട്’; ഹൃദയത്തിൽ തൊടുന്ന പോസ്റ്റുമായി ഭാവന

തന്നെ കാക്കുന്ന കാവൽ മാലാഖയെ പറ്റി ഹൃദയത്തിൽ തൊടുന്ന പോസ്റ്റുമായി നടി ഭാവന. കഴിഞ്ഞ ദിവസമാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബർ 24നാണ് ഭാവനക്ക് അച്ഛൻ ബാലചന്ദ്രനെ നഷ്‌ടപ്പെടുന്നത്. മരിക്കുമ്പോൾ 59 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം.
ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. എന്നെ കാക്കുന്ന ഒരു കാവൽ മാലാഖയുണ്ട്. അദ്ദേത്തെ ഞാൻ അച്ഛൻ എന്ന് വിളിക്കുന്നു എന്നാണ് ഭാവനയുടെ പോസ്റ്റ്. സെപ്റ്റംബർ 24ന് ഭാവനയുടെ അച്ഛൻ മരിച്ചതിന്റെ അഞ്ചാം വാർഷികമായിരുന്നു
ഭാവനയ്ക്ക് ഒരു സഹോദരനുണ്ട്, ജയദേവ്. മൂത്ത മകന്റെ കല്യാണത്തിന് അച്ഛനും ഒപ്പമുണ്ടായിരുന്നു. അമ്മ പുഷ്പ. കാർത്തിക എന്ന പേര് സിനിമക്കായി ഭാവന എന്ന് മാറ്റുകയായിരുന്നു. 2018 ലായിരുന്നു ഭാവനയുടെ വിവാഹം. ‘റോമിയോ’ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിലാണ് ഭാവന ആദ്യമായി ഭർത്താവ് നവീനിനെ പരിചയപ്പെടുന്നത്. ആറു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം