തിരുവനന്തപുരത്ത് നൂലുകെട്ട് ദിനത്തില്‍ പിഞ്ചു കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു , അതിദാരുണമായി കൊല്ലപ്പെട്ടത് 40 ദിവസം പ്രായമായ പെണ്‍കുഞ്ഞ്

തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
നൂലുകെട്ട് നടന്ന ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.