സൗദിയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് പൊലിഞ്ഞത് മൂന്ന് മലയാളി യുവാക്കളുടെ ജീവന്‍

 സൗദിയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് പൊലിഞ്ഞത് മൂന്ന് മലയാളി യുവാക്കളുടെ ജീവന്‍

ദമാം :  സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ് (22), കോഴിക്കോട് സ്വദേശി സനദ് (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപമായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ദമാം ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്നു മൂന്നുപേരും. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവരുടെ കുടുംബാംഗങ്ങൾ സൗദിയിലുണ്ട്.