ബേക്കലിൽ പത്തു വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കയർ മുറിച്ചു താഴെയിറക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാർ

കാസർകോട്: ബേക്കലിൽ പത്തു വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർമൂലയിലെ വീട്ടിൽ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടിയാണ് അഞ്ചാം ക്ലാസുകാരി തൂങ്ങിയത്. അസ്വഭാവിക മരണത്തിനു ബേക്കൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കയർ മുറിച്ചു താഴെയിറക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി. അമ്മയും സഹോദരനും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചു.