ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

 ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം മുംബൈയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ബയോ ബബിളില്‍ കഴിയുകയായിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളില്‍ നിന്ന് 3631 റണ്‍സ് നേടി. 216 ആണ് ഉയര്‍ന്ന സ്‌കോര്‍. 11 സെഞ്ചുറികള്‍ സ്വന്തമാക്കിയ അദ്ദേഹം അലന്‍ ബോര്‍ഡിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. 164 ഏകദിനങ്ങളില്‍ നിന്ന് 6068 റണ്‍സ് നേടിയിട്ടുണ്ട്.

സ്റ്റാര്‍ ഇന്ത്യയാണ് തങ്ങളുടെ പ്രസ്താവനയിലൂടെ ഡീന്‍ ജോണ്‍സിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച സ്റ്റാര്‍ ഇന്ത്യ, തുടര്‍ നടപടികള്‍ക്കായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുന്നതായും പറഞ്ഞു.