ഏതൊരു പെണ്ണിനും  ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു  ഇത് പോലെയുള്ള  മോശമായ  പ്രവൃത്തികൾ  കാണേണ്ടി വരും; ഇവനെ പോലെ അമ്മയെയും  പെങ്ങമ്മാരെയും തിരിച്ചറിയാത്തവൻ, അശ്ലീലസന്ദേശം അയച്ച യുവാവിനെ തുറന്നുകാട്ടി നടി സ്വാസിക

അശ്ലീല സന്ദേശം അയച്ച യുവാവിനെതിരേ പരസ്യമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി. അനന്ദു ആദിൽ എന്ന പേരിലുള്ള അക്കൗണ്ടിൽനിന്നാണ് മോശം സന്ദേശങ്ങൾ വന്നത്. സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയയിലൂടെ സ്വാസിക പുറത്തുവിട്ടു. സംഭവം റിപ്പോർട്ട് ചെയ്തെന്നും സെെബർ സെല്ലിൻ പരാതി നൽകിയെന്നും നടി വ്യക്തമാക്കി.

സ്വാസികയുടെ കുറിപ്പ് 

കുറച്ചു നാളുകളായി  ഇവനെ പോലെ അമ്മയെയും  പെങ്ങമ്മാരെയും  തിരിച്ചറിയാത്ത  കുറച്ചു പേര്  മോശമായി മെസ്സേജുകളും  കമ്മെന്റുകളും  ചെയ്യുന്നതായി ശ്രദ്ധയിൽ  പെട്ടു,  സൈബർ സെല്ലിൽ ഇതിനെതിരെ പരാതി  നൽകിയിട്ടുണ്ട്.  ഏതൊരു പെണ്ണിനും  ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു  ഇത് പോലെയുള്ള  മോശമായ  പ്രവൃത്തികൾ  കാണേണ്ടി  വരും,  ഇതിനെതിരെ  പ്രതികരിക്കുക.