നിന്നെ ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കുന്നു, ഒരാള്‍ക്കും നമ്മെ പിരിക്കാന്‍ കഴിയില്ല; ബാലയുടെ കുറിപ്പ്

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃതയുമായി ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ബാല പ്രണയത്തിലാവുകയായിരുന്നു. 2010ലായിരുന്നു ഇരുവരും വിവാഹിതരായത്. സിനിമയെ പോലെയായിരുന്നില്ല ബാലയുടെ വിവാഹ ജീവിതം. പൊരുത്തക്കേടുകളെ തുടർന്ന് 2019 ൽ ബാലയും അമൃതയും വിവാഹ മോചിതരായി.
ഇപ്പോൾ ഇതാ മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോയുമായി ബാല. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ലെന്നും ബാല പറയുന്നു. പാപ്പു എന്ന അവന്തികയുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് ബാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും.’–ബാല പറഞ്ഞു.