കണ്ടാല്‍ തന്നെ ഭയന്നുപോകും; പക്ഷിയെ തിന്നുന്ന എട്ടുകാലി

 കണ്ടാല്‍ തന്നെ ഭയന്നുപോകും; പക്ഷിയെ തിന്നുന്ന എട്ടുകാലി

ഒരു വലിയ പക്ഷിയെ എട്ടുകാലി തിന്നുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

‘നെച്വര്‍ ഈസ് സ്‌കെയറി’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 54 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ എട്ടുകാലിയെ കണ്ടാല്‍ തന്നെ ഭയന്നുപോകും. പതിവായി കാണുന്ന എട്ടുകാലികളില്‍ നിന്ന് വ്യത്യസ്തമായി ഭയപ്പെടുത്തുന്ന രൂപമാണ് ഇതിന്. കൂടാതെ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അസാധാരണമായ വലിപ്പമാണ് എട്ടുകാലിക്ക്.

ഒരു ഭിത്തിയില്‍ തൂങ്ങി കിടക്കുകയാണ് എട്ടുകാലി. എട്ടുകാലിയുടെ വായില്‍ പക്ഷി കുടുങ്ങി കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.  സെപ്റ്റംബര്‍ 19ന് പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകം 3.5 ലക്ഷം ആളുകളാണ് കണ്ടത്.