ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ തലയിൽ ചാടിയത് പത്ത് ഇഞ്ച് നീളമുള്ള പാമ്പ്, ഇഴജന്തുക്കളെ ഏറെ സ്‌നേഹിക്കുന്ന യുവതി ചെയ്തത്..

 ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ തലയിൽ ചാടിയത് പത്ത് ഇഞ്ച് നീളമുള്ള പാമ്പ്, ഇഴജന്തുക്കളെ ഏറെ സ്‌നേഹിക്കുന്ന യുവതി ചെയ്തത്..

മിസ്സിസിപ്പിയിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ തലയിൽ ചാടിയത് ഒരു പാമ്പ്. ക്രിസ്റ്റ്യൻ മിഷേൽ എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു മിഷേൽ. വീടിന്റെ വാതിൽ തുറന്ന യുവതിയുടെ തലയിലേക്ക് പാമ്പ് ചാടുകയായിരുന്നു.

വാതിലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന പാമ്പ് യുവതിയുടെ തലയിലേക്ക് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുമ്പോഴേക്കും പാമ്പ് നിലത്ത് വീണിരുന്നു. പത്ത് ഇഞ്ച് നീളമുള്ള പാമ്പാണ് വീട്ടിനകത്ത് കയറിയത്.

തലയിൽ നിന്നും നിലത്ത് വീണ പാമ്പ് ഇഴഞ്ഞ് അടുക്കളയിലേക്ക് പോയി. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഉടൻ തന്നെ ഭർത്താവിനെ വിളിച്ചെങ്കിലും ഭർത്താവ് എത്തുന്നത് വരെ കാത്തിരിക്കാൻ മിഷേൽ തയ്യാറായിരുന്നില്ല.

ചൂലെടുത്ത് പാമ്പിനെ വീടിന് വെളിയിലേക്ക് എത്തിച്ചു. ഇഴജന്തുക്കളെ ഇഷ്ടമുള്ള യുവതി പാമ്പിനെ കൊല്ലാതെ വീടിന് പുറത്താക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്. ചൂല് ഉപയോഗിച്ച് പാമ്പിനെ തട്ടി പുറത്തു കളയൽ ഏറെ ശ്രമകരമായിരുന്നുവെന്ന് മിഷേൽ പറയുന്നു.